എളുപ്പത്തില്‍ പഠിക്കൂ ഇംഗ്ലീഷ് ഭാഷ

ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാനും എഴുതുവാനും എന്നത് അഭ്യസ്ത വിദ്യരായ ഓരോ മലയാളിയുടെയും ആഗ്രഹമാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് വിദേശങ്ങളിലും ജോലി കിട്ടുവാന്‍ ഇംഗ്ലീഷ് ഭാഷ നൈപുണ്യം ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ഈ ആവശ്യം മുന്‍ നിര്‍ത്തിയാണ് ഈ പ്രത്യേക ഇംഗ്ലീഷ് പഠന പരിശീലന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പഠന പരിശീലനത്തിലൂടെ ഇംഗ്ലീഷില്‍ ഭംഗിയായും, സുഗമമായും സംസാരിക്കുവാനും, വ്യാകരണം തെറ്റ് കൂടാതെ എഴുതുവാനുള്ള വൈദഗ്ദ്ധ്യം നേടാവുന്നതാണ്.

വര്‍ഷങ്ങളോളം പഠിപ്പിച്ച് പരിശീലിപ്പിച്ച ഭാഷാ പണ്ഡിതര്‍ തയ്യാറാക്കിയതാണ്. ഈ പഠന പരിശീലന പരിപാടി ദക്ഷിണേഷ്യക്കാര്‍, പ്രത്യേകിച്ചും മലയാളികള്‍ ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ ആരോചകരമായ ഒരു ചായ്്വ് ഉള്ളതായി പൊതുവില്‍ പറയാറുണ്ട്. പക്ഷെ ഈ പ്രത്യേകത ഭാഷാ പഠന പരിശീലനത്തിലൂടെ ഇംഗ്ലീഷില്‍ ഭംഗിയായി ശരിയായ രീതിയില്‍ സംസാരിക്കുവാന്‍ കഴിയുന്നതാണ്. പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ ഈ മുഖാന്തരം മാറ്റാവുന്നതാണ്. കൂടാതെ ആഴ്ചയില്‍ ഒരു ദിവസം ഗൂഗിള്‍-ടോക്കിലൂടെ സംശയ നിവാരണം നടത്താവുന്നതാണ്.